ആലപ്പുഴയില്‍ പിടിയിലായ ജവാന്‍ കള്ളക്കടത്തുകാരെ സഹായിച്ചു; ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് സിബിഐ

Update: 2018-05-11 23:32 GMT
ആലപ്പുഴയില്‍ പിടിയിലായ ജവാന്‍ കള്ളക്കടത്തുകാരെ സഹായിച്ചു; ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് സിബിഐ

ആലപ്പുഴയില്‍ പിടിയിലായ ബിഎസ്എഫ് ജവാന്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് സിബിഐ.

കണക്കില്‍പ്പെടാത്ത പണവുമായി ആലപ്പുഴയില്‍ പിടിയിലായ ബിഎസ്എഫ് കമാന്‍ഡന്‍റ് ജിബു മാത്യു രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയെന്ന് സിബിഐ. ജിബു കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തെന്നും തിരുവന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Full View

ജനുവരി 30ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ബിഎസ്എഫ് കമാന്‍ഡന്‍റ് പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെ സിബിഐ സംഘം പിടികൂടിയത്. അനധികൃതമായി കൈവശം വെച്ച അരക്കോടി രൂപയും പിടികൂടിയിരുന്നു. ജിബുവിനെ റിമാന്‍ഡ് ചെയ്യാനായി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍ സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്ന ജിബുവിന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലാണ് പ്രധാനം. കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തതിന്‍റ ഫലമായി ലഭിച്ച തുകയാണ് കൈയ്യിലുണ്ടായിരുന്നത്. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

14 ദിവസത്തേക്ക് ജിബുവിനെ റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി സിബിഐ വീണ്ടും ജിബുവിനെ കസ്റ്റഡിയില്‍ വാങ്ങും.

Tags:    

Similar News