മലയാളത്തിന്റെ പ്രിയ കഥാകാരന് എണ്‍പത്തേഴിന്റെ മധുരം

Update: 2018-05-12 12:11 GMT
മലയാളത്തിന്റെ പ്രിയ കഥാകാരന് എണ്‍പത്തേഴിന്റെ മധുരം

പത്മനാഭന്‍ തന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇത് ആദ്യം

Full View

എണ്‍പത്തിയേഴാം വയസില്‍ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി.പത്മനാഭന് പിറന്നാള്‍ ആഘോഷം. ജന്മദിനാഘോഷങ്ങളോട് എന്നും അകലം പാലിച്ചിരുന്ന പത്മനാഭന്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തവണ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.

മലയാളത്തിന്റെ പ്രിയ കഥാകാരന് ഇത് എണ്‍പത്തിയേഴാം പിറന്നാള്‍. ആഘോഷങ്ങളുടെ ആരവങ്ങളില്‍നിന്ന് എന്നും അകന്നു നടന്നിരുന്ന പത്മനാഭന്‍ തന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇത് ആദ്യം. വിദേശത്തുളള മരുമക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കഥയുടെ കുലപതി ഇത്തവണ പിറന്നാള്‍ ആഘോഷത്തിന് സമ്മതം മൂളിയത്. മേലെ ചൊവ്വയിലുളള ബന്ധുവീട്ടില്‍ നടന്ന ആഘോഷച്ചടങ്ങില്‍ പങ്കെടുത്തതും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. പിറന്നാളുകാരന്റെ സാഹിത്യ-വ്യക്തി സംഭാവനകളെ വര്‍ണ്ണിച്ച് പലരും ദീര്‍ഘമായി സംസാരിച്ചെങ്കിലും എല്ലാത്തിനുമുളള മറുപടി കഥാകൃത്ത് ചെറുചിരിയിലൊതുക്കി.
പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ സദ്യയുണ്ട് ആദ്യ പിറന്നാളാഘോഷത്തിന്റെ പറയാത്ത കഥയുമായി പത്മനാഭന്‍ പളളിക്കുന്നിലെ തന്റെ വീട്ടിലേക്ക് മടങ്ങി.

Tags:    

Similar News