എം സ്വരാജിന്‍റെ പ്രസ്താവനയെച്ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം

Update: 2018-05-12 04:35 GMT
Editor : admin | admin : admin
എം സ്വരാജിന്‍റെ പ്രസ്താവനയെച്ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം
Advertising

സ്വരാജിന്‍റെ പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സ്പീക്കര്‍ ഭരണപക്ഷത്തിന്‍റെ ആളല്ലെന്ന് ഓര്‍മ്മപ്പെടുത്തി ചെന്നിത്തല

എം സ്വരാജ് കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പരാമര്‍ശത്തിനെ ചൊല്ലി പ്രതിപക്ഷ ബഹളം. മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച് സ്വരാജ് പ്രതിപക്ഷത്തെ അപമാനിച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വിഷയം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ശരിയായ രീതിയിലല്ല ഇടപെട്ടതെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ ഭരണപക്ഷത്തിന്‍റെ ആളല്ലെന്നും കുറച്ചു കൂടി ക്ഷമ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ അപമാനിക്കാന്‍ ഭരണപക്ഷം ശ്രമിച്ചിട്ടില്ലെന്നും പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബഹളം അവസാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News