മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം സുതാര്യമാക്കണമെന്ന് പത്രാധിപന്മാര്‍

Update: 2018-05-13 13:22 GMT
മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം സുതാര്യമാക്കണമെന്ന് പത്രാധിപന്മാര്‍

പത്രമാധ്യമങ്ങളുടെ മേധാവികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്

Full View

മാധ്യമങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം കൂടുതല്‍ സുതാര്യമാക്കണമെന്ന് പത്രാധിപന്മാര്‍. പത്രാധിപന്മാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശീയപാത, ഗെയില്‍ ഉള്‍പ്പെടെയുള്ള വികസനകാര്യങ്ങളില്‍ മാധ്യമങ്ങളുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേസന്വേഷണങ്ങളില്‍ പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പത്രാധിപന്മാരുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം മുഖ്യമന്ത്രി ഒഴിവാക്കിയ സാഹചര്യമാണ് പത്രാധിപന്മാര്‍ പ്രധാന വിഷയമാക്കിയത്. സര്‍ക്കാരിന്റെ പ്രധാന നയങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നു തന്നെ നേരിട്ടറിയാന്‍ അവസരം ഉണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. വിവരങ്ങള്‍ വേഗത്തില്‍ മാധ്യമങ്ങളിലെത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് പറ‍ഞ്ഞ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം സംബന്ധിച്ച പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പറഞ്ഞു.

Advertising
Advertising

വികസന കാര്യങ്ങളിലെ സഹകരണമാണ് മുഖ്യമന്ത്രി പത്രാധിപന്മാരോട് ആവശ്യപ്പെട്ട കാര്യം. ദേശീയ പാത 45 മീറ്റര്‍ വികസിപ്പിക്കാന്‍ മാത്രമേ കേന്ദ്രം അനുവദിക്കൂ. ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 45 മീറ്ററിന് ശ്രമം നടത്തുമ്പോള്‍ തന്നെ 30 മീറ്ററില്‍ പണി തുടങ്ങണമെന്ന് മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണം. പ്രധാന കേസുകളിലെ അന്വേഷണം നടക്കുമ്പോള്‍ പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പത്രമേധാവികളോട് ആവശ്യപ്പെട്ടു. അനാഥാലയങ്ങളുടെ രജിസ്ട്രേഷനുള്ള നിയന്ത്രണം ലഘൂകരിക്കണമെന്ന നിര്‍ദേശം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News