ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ജില്ലാ ഭരണകൂടം
Update: 2018-05-13 02:51 GMT
10 ദിവത്തിനുള്ളില്‍ കുഴികള്‍ പ്രാഥമികമായി അടയ്ക്കാനും ധാരണയായി
താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ജില്ലാ ഭരണകൂടം . ചുരത്തിലെ റോഡിന്റെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നത് വരെ വാഹനങ്ങൾക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ യു.വി ജോസ് പറഞ്ഞു . റോഡിന്റെ വീതി കൂട്ടാൻ വനം വകുപ്പിന്റെ അനുമതി ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നും കലക്ടർ വ്യക്തമാക്കി.