സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത്; ഒരുക്കങ്ങള്‍ തുടങ്ങി
മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങളായി.
മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങളായി. പാര്‍ട്ടി അംഗങ്ങളുടെ വീട്ടില്‍ ഹുണ്ടിക സ്ഥാപിച്ച് ഫണ്ട് കണ്ടെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലപ്പുറം ആദ്യമായാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും മികച്ച സമ്മേളനമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഈ മാസം പത്തിന് പാര്‍ട്ടി അംഗങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തി പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കും. പാര്‍ട്ടി അംഗങ്ങളുടെ വീട്ടില്‍ വെച്ചിട്ടുള്ള ഹുണ്ടികകളില്‍ സമാഹരിക്കുന്ന ഫണ്ട് സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും.
ഒരു മാസം നീളുന്ന അനുബന്ധ പരിപാടികള്‍ ചിത്രരചനാ മത്സരത്തോടെ തുടങ്ങി. വനിതാ സെമിനാർ, പരിസ്ഥിതി - ദലിത് - ആദിവാസി സെമിനാർ, അഭിഭാഷക സംഗമം, ചരിത്ര സെമിനാർ, സാഹിത്യ സമ്മേളനം, ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയവയും നടക്കും.