ധന്‍രാജിന്റെ കൊലപാതകത്തിലെ വിരോധമാണ് ബിജെപി പ്രവര്‍ത്തന്റെ കൊലയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി

Update: 2018-05-14 17:15 GMT

പോലീസ് തക്കസമയത്ത് ഇടപെട്ടു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്.

Full View

സി പി എം പ്രവര്‍ത്തകന്‍റെ കൊലയിലുള്ള വിരോധമാണ് ബി ജെ പി പ്രവര്‍ത്തകന്‍റെ കൊലയിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. ഇത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമങ്ങളെയും മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയും പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Tags:    

Similar News