കേരള കോണ്‍ഗ്രസുമായുള്ള സമവായ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ്

Update: 2018-05-15 19:25 GMT
കേരള കോണ്‍ഗ്രസുമായുള്ള സമവായ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ്

ഇനി അങ്ങോട്ടുപോയി ചര്‍ച്ച നടത്തേണ്ടെന്ന് കോണ്‍ഗ്രസിലെ പൊതുവികാരത്തെത്തുടര്‍ന്നാണ് തീരുമാനം. മാണിയുടെ പ്രസംഗം മുന്നണി മര്യാദയുടെ ലംഘനമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.

Full View

കേരള കോണ്‍ഗ്രസുമായുള്ള സമവായ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചു. ഇനി അങ്ങോട്ടുപോയി ചര്‍ച്ച നടത്തേണ്ടെന്ന് കോണ്‍ഗ്രസിലെ പൊതുവികാരത്തെത്തുടര്‍ന്നാണ് തീരുമാനം. മാണിയുടെ പ്രസംഗം മുന്നണി മര്യാദയുടെ ലംഘനമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.

നേരത്തെ തന്നെ മുന്നണി വിടാന്‍ തീരുമാനിച്ചുറച്ചാണ് മാണി നീങ്ങിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. സാധ്യമായത്ര സമവായ ശ്രമങ്ങള്‍ നടത്തിയിട്ടും മാണി വഴങ്ങാതിരുന്നത് അത്‌കൊണ്ടാണ്. മാണിയുടെ പ്രസംഗം മുന്നണി മര്യാദയുടെ ലംഘനവും അതിരുവിട്ടതുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. പ്രശ്‌നങ്ങളൊന്നും മാണി മുന്നണിയില്‍ ഉന്നയിച്ചിട്ടില്ലെന്ന ആക്ഷേപം കോണ്‍ഗ്രസിനുണ്ട്. മാണി മുന്നണി വിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ച സാഹചര്യത്തിലാണ് വിരട്ടാന്‍ വരേണ്ടെന്ന ചെന്നിത്തലയുടെ പ്രതികരണം. എല്ലാവര്‍ക്കും തുറന്ന് പറയാന്‍ അഭിപ്രായമുണ്ട്. പറയേണ്ട സമയത്ത് ശക്തമായി തന്നെ അഭിപ്രായം പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എയും പറഞ്ഞു. ചരല്‍കുന്ന് ക്യാമ്പിന് ശേഷം മാണി മുന്നണി വിട്ടാല്‍ രൂക്ഷമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കായിരിക്കും കേരളം സാക്ഷിയാവുക.

Tags:    

Similar News