പൊള്ളുന്ന ചൂടിനൊപ്പം രോഗങ്ങളും

Update: 2018-05-15 17:30 GMT
Editor : admin
പൊള്ളുന്ന ചൂടിനൊപ്പം രോഗങ്ങളും

സംസ്ഥാനത്ത് ചൂട് കനക്കുന്നതനുസരിച്ച് വേനൽക്കാല രോഗങ്ങളും വർധിക്കുകയാണ്.

Full View

സംസ്ഥാനത്ത് ചൂട് കനക്കുന്നതനുസരിച്ച് വേനൽക്കാല രോഗങ്ങളും വർധിക്കുകയാണ്. പരിസ്ഥിതിക്ക് സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് രോഗങ്ങൾക്കും രൂപമാറ്റം വരുന്നു. വേനൽ കടുത്ത ഇത്തവണ ആലപ്പുഴയിൽ അപൂർവ രോഗവും സ്ഥിരീകരിക്കപ്പെട്ടു.

മഴ മാനത്ത് കണ്ടാലും വെയിൽ കടുത്താലും കാലാവസ്ഥാ രോഗങ്ങളുടെ ഈറ്റില്ലമെന്ന ആലപ്പുഴയുടെ അപരനാമത്തിന് മാറ്റമില്ല. 1996ൽ ഇവിടെ കണ്ടെത്തിത് ജപ്പാൻ ജ്വരം, 2006ൽ ചിക്കുൻ ഗുനിയ ഇക്കുറിയാവട്ടെ പ്രൈമറി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂർവ രോഗവും. വെള്ളത്താൽ നിറഞ്ഞ ഈ തീരദേശ ജില്ലയിൽ വേനൽ സമത്തും പടരുന്നത് ജല ജന്യ രോഗങ്ങൾ. കുടിവെള്ളം കുറയുന്നത് കാരണം മലിന ജലത്തെ ആശ്രയിക്കുന്നു. ഇത് കൊതുക് ജന്യ രോഗങ്ങൾ വേഗത്തിൽ പടർത്തുന്നു. രോഗാണുക്കൾക്ക് ജീവിക്കാനുള്ള സാഹചര്യം, ജനസാന്ദ്രതയുടെ വർധനവ്, രോഗങ്ങൾ കൂടാനുള്ള പരിസ്ഥിതി ഇതെല്ലാം ആലപ്പുഴയുടെ രോഗത്തിന് കാരണമായ് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചൂട് കൊണ്ട് വെന്തുരുകുന്ന പാലക്കാട് സൂര്യാഘാതം ഒരു ജീവൻ കവർന്നെടുത്തു. ഇവിടെ ത്വക്ക് രോഗം പല സ്ഥലത്തും വർധിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്ത് പരിധിയിൽ ചെങ്കണ്ണ് രോഗം വ്യാപകമാണ്. ഇവിടെ ചിക്കൻ പോക്സും പകരുന്നുണ്ട്. തിരുവനന്തപുരത്ത് വൈറൽ പനിബാധിച്ച് നിരവധിപേർ ആശുപത്രികളിലെത്തുന്നുണ്ട്. പനിബാധിതരായി സംസ്ഥാനത്ത് തന്നെ ഒരു ലക്ഷത്തി പതിനാറായിരത്തി നാൽപത്തി രണ്ട് പേരും, ചിക്കൻ പോക്സ് ബാധിച്ച് 1695 പേരും ഈ മാസം ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News