ശ്രീജിത്തിനെ പിന്തുണച്ചതിനും പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം

Update: 2018-05-15 22:02 GMT
Editor : Sithara
ശ്രീജിത്തിനെ പിന്തുണച്ചതിനും പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം

സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പാര്‍വതിയുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പാര്‍വതിയുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെയാണ് മോശം ഭാഷയില്‍ അധിക്ഷേപം നടക്കുന്നത്.

നീതിക്ക് വേണ്ടിയുള്ള ശ്രീജിത്തിന്‍റെ പോരാട്ടത്തില്‍ കൂടെനില്‍ക്കുന്നുവെന്നാണ് പാര്‍വതി വ്യക്തമാക്കിയത്. ആരും നീതി നിഷേധിക്കപ്പെട്ട് ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം ബഹുമാനം ഐക്യം എന്നായിരുന്നു പാര്‍വതിയുടെ പോസ്റ്റ്.

Advertising
Advertising

കസബയെന്ന സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയ പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. പാര്‍വതിയുടെ അഭിപ്രായത്തോടുള്ള വിമര്‍ശമല്ല മറിച്ച് പാര്‍വതി എന്തുപറഞ്ഞാലും മോശം ഭാഷയില്‍ എതിര്‍ക്കുക എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്‍റെ നിലപാട്. പോപ്കോണ്‍ തിന്ന് അവിടെയിരുന്നൊളൂ, ഫെമിനിച്ചിയുടെ സപ്പോര്‍ട്ട് വേണ്ട, നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് എന്നൊക്കെ പറഞ്ഞാണ് ആക്ഷേപം.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News