മാണി യുഡിഎഫ് വിട്ടത് ഒന്നിച്ചു നില്‍ക്കേണ്ട സമയത്തെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-05-16 03:29 GMT
Editor : Subin
മാണി യുഡിഎഫ് വിട്ടത് ഒന്നിച്ചു നില്‍ക്കേണ്ട സമയത്തെന്ന് ഉമ്മന്‍ചാണ്ടി

ജനാധിപത്യ ചേരിയില്‍ ഒന്നിച്ചു നിന്ന് ഏറ്റവും ശക്തമായി പൊരുതേണ്ട അവസ്ഥയിലാണ് നിര്‍ഭാഗ്യകരമായ ഈ തീരുമാനം.

കെഎം മാണി യുഡിഎഫ് വിട്ടത് ജനാധിപത്യചേരിയില്‍ കോണ്‍ഗ്രസിനൊപ്പം ഒന്നിച്ചു നില്‍ക്കേണ്ട സമയത്താണെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തീരുമാനം വേദനാജനകമാണെന്നും ഉമ്മന്‍ചാണ്ടി ആലപ്പുഴയില്‍ പ്രതികരിച്ചു. ‌

ജനാധിപത്യ ചേരിയില്‍ ഒന്നിച്ചു നിന്ന് ഏറ്റവും ശക്തമായി പൊരുതേണ്ട അവസ്ഥയിലാണ് നിര്‍ഭാഗ്യകരമായ ഈ തീരുമാനം. ഇന്ത്യയില്‍ ബിജെപി ഉയര്‍ത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തില്‍ ഇടതുപക്ഷം നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി ഇരിക്കേണ്ട സമയത്താണ് ഈ തീരുമാനം.

Advertising
Advertising

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരള കോണ്‍ഗ്രസില്‍ ചില ആശയക്കുഴപ്പമുണ്ടാക്കിയതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മനസിലാക്കുന്നു. ബാര്‍കോഴകേസിലെ രണ്ട് അന്വേഷണ റിപ്പോര്‍ട്ടിലും കെഎം മാണി കുറ്റവിമുക്തനാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതിന്‍റെപേരില്‍ രമേശ് ചെന്നിത്തലക്കെതിരെ ചില പരാമര്‍ശങ്ങളുണ്ടായെന്ന് മാധ്യമങ്ങളില്‍ നിന്നും മനസിലാക്കുന്നു. അത് വേദനാജനകമാണ് കെഎം മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമപരമായി നടപടിയെടുക്കുക മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് മന്ത്രിസഭയിലെ ധനമന്ത്രിയെന്ന നിലയില്‍ കെഎം മാണിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണതൃപ്തനാണെന്നു ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News