ഷുഹൈബ് വധം: യഥാര്‍ഥ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല

Update: 2018-05-17 15:16 GMT
Editor : Sithara
ഷുഹൈബ് വധം: യഥാര്‍ഥ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല
Advertising

കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിച്ച ഐജി മഹിപാല്‍ യാദവിനെ കേസിന്‍റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചെന്നിത്തല

ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിച്ച ഐജി മഹിപാല്‍ യാദവിനെ കേസിന്‍റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. അന്വേഷണസംഘത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഷുഹൈബ് വധത്തില്‍ സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഷുഹൈബ് വധക്കേസിലെ പൊലീസ് നടപടികള്‍ ഒറ്റുകൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഷുഹൈബിന്‍റെ കുടുംബത്തിന് നീതി കിട്ടും വരെ ശക്തമായി മുന്നോട്ടു പോകും. കണ്ണൂരില്‍ മുഖ്യമന്ത്രിയാണ് സമാധാനയോഗം വിളിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News