ഇടതിനെ പിന്തുണക്കാന്‍ ഗൗരിയമ്മയുടെ തീരുമാനം

Update: 2018-05-19 16:29 GMT
Editor : admin
ഇടതിനെ പിന്തുണക്കാന്‍ ഗൗരിയമ്മയുടെ തീരുമാനം
Advertising

ഗൗരിമ്മയുടെ നിപാടില്‍ സിപിഎമ്മിനു ആശ്വസിക്കാമെങ്കിലും പക്ഷേ അണികള്‍ക്കൊപ്പം പ്രചാരണത്തിന് ഗൗരിയമ്മയുണ്ടാകില്ലെന്നാണ് സൂചന...

Full View

നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം നിലനിര്‍ത്തി ഒടുവില്‍ ഗൗരിയമ്മ ഇടതിനൊപ്പം നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം കാണിച്ച് പ്രസ്താവനയിറക്കാന്‍ തീരുമാനിച്ചെങ്കിലും അതു വേണ്ടെന്ന് വച്ച് സ്വന്തം മതില്‍ പ്രചാരണത്തിന് വിട്ടു നല്‍കി ഗൗരിയമ്മ നിലപാട് പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പേതായാലും ഗൗരിയമ്മയുടെ മുന്നണി നിലപാട് പ്രതിഫലിക്കുന്നയിടമാണ് വീടിന്റെ മതില്‍. പിണങ്ങി നിന്ന ഗൗരിയമ്മയെ ഇണക്കാന്‍ സിപിഎം പലരെയും പല തവണ അയച്ച് അപേക്ഷിച്ചെങ്കിലും അമര്‍ഷം ആവര്‍ത്തിച്ചു. ഒടുവില്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി കാര്യം പറഞ്ഞപ്പോള്‍ ആലോചിക്കാമെന്ന് പറഞ്ഞൊഴിഞ്ഞു.

എന്നാല്‍ മനസ്സിലിരുപ്പ് പതുക്കെ അണികളിലൂടെ പുറത്ത് പറഞ്ഞതോടെ ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിന്റെ പ്രചാരണപ്പലകയായി ഗൗരിയമ്മയുടെ മതില്‍ മാറി. വെറുതേ അഭ്യര്‍ഥനക്കപ്പുറം ഗൗരിയമ്മയുടെ ചിത്ര സഹിതമാണ് പരസ്യം.

ഗൗരിമ്മയുടെ നിപാടില്‍ സിപിഎമ്മിനു ആശ്വസിക്കാമെങ്കിലും പക്ഷേ അണികള്‍ക്കൊപ്പം പ്രചാരണത്തിന് ഗൗരിയമ്മയുണ്ടാകില്ലെന്നാണ് സൂചന. ഇടതുപക്ഷത്തിനൊപ്പം സഹകരിക്കാതെ ഒറ്റക്ക് മത്സരിക്കാമെന്ന നിലപാട് ഗൗരിയമ്മക്കുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിക്കമ്മിറ്റികളില്‍ ഭൂരിപക്ഷവും അതിനെ എതിര്‍ത്തതാണ് ഗൗരിയമ്മയുടെ നിലപാട് മാറ്റത്തിന് കാരണം. അടുത്ത ദിവസം ജില്ലയിലെത്തുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News