കണ്ണൂരിൽ മണ്ഡപത്തിനു സമീപം ഉഗ്ര സ്ഫോടനം
Update: 2018-05-21 00:37 GMT
കാട്ടിൽ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് കരുതുന്നു
ഇരിക്കൂറിനടുത്ത് പെരുമണ്ണ സ്മൃതി മണ്ഡപത്തിനു സമീപം ഉഗ്ര സ്ഫോടനം. പരിസരവാസികളായ രണ്ട് പേർക്കും ഭൂവുടമ മുകുന്ദനും സാരമായി പരിക്കേറ്റു. സമീപത്തെ നാല് വീടുകളുടെ ജനൽ ഗ്ലാസുകൾ തകർന്നു. കാടുവെട്ടിത്തെളിച്ച് തീ ഇട്ടപ്പോഴാണ് അപകടം സംഭവം. കാട്ടിൽ ഒളിപ്പിച്ചുവെച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് കരുതുന്നു. ഇരിക്കൂറിലെ പോലീസ് സംഘവും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്കോഡും പരിശോധന നടത്തി.