ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുജാഹിദ് മടവൂര്‍ വിഭാഗം മുഖപ്രത്രം ശബാബ്

Update: 2018-05-22 03:01 GMT
Editor : admin
ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുജാഹിദ് മടവൂര്‍ വിഭാഗം മുഖപ്രത്രം ശബാബ്

സാമുദായക രാഷ്ട്രീയം പിന്‍സിറ്റ് ഡ്രൈവ് പിടിമുറുക്കുന്നു എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശമുളളത്.

Full View

മുസ്‍ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച് മുജാഹിദ് മടവൂര്‍ വിഭാഗം മുഖപ്രത്രം ശബാബ്. മടവൂര്‍ വിഭാഗം സംസ്ഥാന ട്രഷറര്‍ എ അസ്ഗറലി എഴുതിയ സാമുദായക രാഷ്ട്രീയം പിന്‍സിറ്റ് ഡ്രൈവ് പിടിമുറുക്കുന്നു എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശമുളളത്. സമസ്തയുടെ ഭീഷണി ഭയന്നാണ് മുജാഹിദുകള്‍ക്കും വനിതകള്‍ക്കും സീറ്റ് നല്‍കാത്തതെന്ന ആക്ഷേപവും ലേഖനത്തിലുണ്ട്. വേണ്ടിവന്നാല്‍ ഇടതുപക്ഷവുമായി സഹകരിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

Advertising
Advertising

ആദ്യ കാല മുജാഹിദ് നേതാക്കളുടെ ശക്തമായ ഇടപെടലുകളാണ് സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയം ഇന്നത്തെ സ്ഥിതിയിലെത്തുന്നതിനു കാരണമെന്ന് ലേഖനം ചൂണ്ടികാട്ടുന്നു. ഈ നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊളളുന്നവര്‍ക്കിന്ന് എംഎല്‍എയോ എം.പിയോ ആകണമെങ്കില്‍ പിന്‍സീറ്റ് ഡൈവര്‍മാരെ സ്വാധീനിച്ചും തൃപ്തിപ്പെടുത്തിയും മുന്നോട്ടുപോകണമെന്നത് അപമാനകരമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയോജക മണ്ഡലങ്ങളില്‍ ലീഗിന് ലഭിക്കുന്ന വോട്ടിന്റെ പകുതിയും മുജാഹിദുകളുടേതാണ്. ഇത് മറുപാളയത്തിലേക്ക് എത്തിയാല്‍ ലീഗിന്റെ എതിരാളികള്‍ ജയിക്കുമെന്നും ലേഖനം പറയുന്നു. സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പി.കെ ഫിറോസ് അടക്കമുളളവര്‍ക്ക് സീറ്റ് നിഷേധിച്ചതാണ് മുജാഹിദുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇക്കാലമത്രയും ആര്‍ക്ക് വോട്ട് ചെയ്യണം, വോട്ട് ചെയ്യേണ്ട എന്നതിനെ കുറിച്ച് മുജാഹിദ് പ്രസ്ഥാനം അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു. ഇടതുപക്ഷം എന്നും മുജാഹിദുകളോട് സൌഹാര്‍ദ്ദ പരമായിട്ടാണ് പെരുമാറുന്നത്. മുജാഹിദ് നിലപാടുകളോട് ഇടതുപക്ഷം ആത്മാര്‍ഥമായ സഹകരണം വാഗ്ദാനം ചെയ്യുന്നു. ഈ അനുകൂല മനോഭവവും ചിലരുടെ അസഹിഷ്ണുത മനോഭാവവും മുജാഹിദുകളുടെ മനസുകളില്‍ സ്വാധീനം നേടും വിധമായാല്‍ അതിന്റെ നഷ്ടം ലീഗിനായിരിക്കുമെന്ന് ഓര്‍മിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്. മുസ്‍ലികളില്‍തന്നെ രൂപപെട്ടുവരുന്ന ചെറുപാര്‍ട്ടികളുമായി പൊതുവിഷയങ്ങളില്‍ സഹകരിക്കാന്‍ ലീഗ് തയ്യാറാകണമെന്നും ലേഖനം ആവശ്യപെടുന്നു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News