മഅദനിയുടെ യാത്രക്കുള്ള സുരക്ഷ ചെലവ് 1.18 ലക്ഷമെന്ന് സുപ്രിംകോടതി

Update: 2018-05-23 15:11 GMT
Editor : Subin
മഅദനിയുടെ യാത്രക്കുള്ള സുരക്ഷ ചെലവ് 1.18 ലക്ഷമെന്ന് സുപ്രിംകോടതി

അതേസമയം വിചാരണത്തടവുകാരില്‍ നിന്ന് ചെലവ് ഈടാക്കുന്നത് കീഴ്‌വഴക്കമാക്കരുതെന്ന പ്രശാന്ത് ഭൂഷന്റെ വാദം കോടതി അംഗീകരിച്ചു.

കേരളത്തിലേക്ക് വരാനുള്ള സുരക്ഷാ ചെലവായി അബ്ദുന്നാസര്‍ മഅ്ദനി ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി. കര്‍ണാടക നല്‍കിയ പുതുക്കിയ കണക്ക് അംഗീകരിച്ചാണ് കോടതിയുടെ നടപടി. മഅ്ദനി കേരളത്തില്‍ തങ്ങുന്ന ദിവസങ്ങളില്‍ കോടതി മാറ്റം വരുത്തി. ആഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.

അതേസമയം വിചാരണത്തടവുകാരില്‍ നിന്ന് ചെലവ് ഈടാക്കുന്നത് കീഴ്‌വഴക്കമാക്കരുതെന്ന പ്രശാന്ത് ഭൂഷന്റെ വാദം കോടതി അംഗീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News