വടകര മോര്‍ഫിങ് കേസ്; ബിബീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Update: 2018-05-23 18:53 GMT
Editor : Jaisy
വടകര മോര്‍ഫിങ് കേസ്; ബിബീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വടകര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി

വടകരയില്‍ വിവാഹ വീഡിയോകളിലെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി ബിബീഷിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വടകര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. ബിബീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഇന്നും നാളെയുമായി ബിബീഷിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കും. സ്റ്റുഡിയോ ഉടമകളായ സതീശനെയും ദിനേശനേയും ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News