വിപണികള്‍ നിശ്ചലം; ഇന്നും ദുരിതം തുടരും

Update: 2018-05-25 19:27 GMT
Editor : Alwyn K Jose
വിപണികള്‍ നിശ്ചലം; ഇന്നും ദുരിതം തുടരും

എടിഎം സൌകര്യങ്ങള്‍ പൂര്‍ണ്ണ സജ്ജമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ജനങ്ങള്‍ക്കുണ്ടായ ദുരിതം ഇന്നും തുടരും. എടിഎം സൌകര്യങ്ങള്‍ പൂര്‍ണ്ണ സജ്ജമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. പണം പിന്‍വലിക്കാനുള്ള നിയന്ത്രണത്തില്‍ കുറച്ച് ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇടപാടുകാര്‍ക്ക് ചെറിയൊരു ആശ്വാസമാണ്.

തുടര്‍ച്ചയായ ആറാം ദിവസവും പൊതുജനം ബാങ്കുകള്‍ക്കും, എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കാനായിരിക്കും കൂടുതല്‍ സമയവും ചിലവഴിക്കുക. കിതച്ച് കിടക്കുന്ന വിപണികള്‍ കുതിപ്പിലെത്താന്‍ ഇനിയും സമയമെടുക്കും. പതിവ് പോലെ ഇന്നും എടിഎം സേവനങ്ങള്‍ ഭാഗീകമായെ ഉണ്ടാകൂ. 2500 രൂപ വരെ എടിഎം വഴി പിന്‍വലിക്കാമെന്നത് ഇടപാടുകാര്‍ക്ക് ചെറിയൊരു ആശ്വാസമാണ്. പല ബാങ്കുകളിലും പണം ഇല്ലാത്തതിനാല്‍ വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ച മുഷിഞ്ഞ 100 ന്റെ നോട്ടുകളാണ് ആളുകള്‍ക്ക് നല്‍കുന്നത്. മിക്ക ആശുപത്രികളും 500ഉം ആയിരവും സ്വീകരിക്കില്ലെന്ന കര്‍ശന നിലപാടിലാണ്. ഇത് രോഗികളെ വലിയ തോതില്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സംസ്ഥാനത്തേക്കുള്ള ചരക്ക് വരവ് നിലച്ചത് വരും ദിവസങ്ങളില്‍ വലിയ ബുദ്ധിമുട്ടിന് ഇടയാക്കും. കൂടുതല്‍ സമര പരിപാടികളുമായി ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് മുതല്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News