സിപിഎം വഞ്ചിച്ചെന്ന് ഗൌരിയമ്മ

Update: 2018-05-25 17:16 GMT
Editor : admin
സിപിഎം വഞ്ചിച്ചെന്ന് ഗൌരിയമ്മ
Advertising

സീറ്റ് നിഷേധിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ഗൌരിയമ്മ പറഞ്ഞു

Full View

സീറ്റ് നിഷേധിച്ച സിപിഎമ്മിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കെ.ആര്‍ ഗൌരിയമ്മ. സിപിഎം കാട്ടിയത് കടുത്ത വഞ്ചനയാണ്. വിളിച്ചുണര്‍ത്തിയിട്ട് ചോറില്ലെന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍. തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് അടുത്ത മാസം 9ന് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ഗൌരിയമ്മ പറഞ്ഞു.

സിപിഎം ലയനം സംബന്ധിച്ച് അവസാന തീരുമാനത്തിലെത്തിയില്ലെന്നും. അതിന്റെ പേരില്‍ സീറ്റ് നിഷേധിക്കുകയും ചെയ്തത് ഏത് പാര്‍ട്ടിയായാലും വഞ്ചന വഞ്ചന തന്നെയാണ്. സിപിഎമ്മിനോടുള്ള അമര്‍ഷം അവരെ എഴുതി അറിയിച്ചെന്നും ഗൌരിയമ്മ പറഞ്ഞു. സിപിഎം പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ വലിയ പങ്കില്ലെങ്കിലും ചെറിയ പങ്ക് തന്റേതുമുണ്ടെന്നും ഗൌരിയമ്മ പറഞ്ഞു. എന്‍ഡിഎയിലേക്ക് രാജന്‍ ബാബു ക്ഷണിച്ച കാര്യം ചോദിച്ചപ്പോള്‍ പരിഹാസം കലര്‍ത്തിയായിരുന്നു ഗൌരിയമ്മ പ്രതികരിച്ചത്.

സിപിഎമ്മിനെ കുറ്റപ്പെടുത്തുമ്പോഴും മറ്റൊരു സംഖ്യത്തെക്കുറിച്ച സൂചനകളൊന്നും ഗൌരിയമ്മ നല്‍കുന്നില്ല. പാര്‍ട്ടി ഒറ്റക്ക് മത്സരിക്കണമെന്നതടക്കമുള്ള കാര്യം പാര്‍ട്ടി സെന്ററില്‍ ചര്‍ച്ചക്കു വന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News