കേദല്‍ ജിന്‍സണ്‍ രാജയെ മാനസികരാഗ്യകേന്ദ്രത്തിലേക്ക് മാറ്റി
Update: 2018-05-25 10:29 GMT
ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.ഉപബോധ മനസ്സിലാണ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് കേദല്‍
റിമാന്‍റില്‍ കഴിയുന്ന നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയെ ജില്ലാ ജയിലില്‍ നിന്ന് ഊളന്പാറ മാനസികരാഗ്യകേന്ദ്രത്തിലേക്ക് മാറ്റി.ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.ഉപബോധ മനസ്സിലാണ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് കേദല്‍ ഡോക്ടര്‍മ്മാരോട് പറഞ്ഞു
.പത്ത് ദിവസത്തെ നിരീക്ഷണത്തിലാണ് കേദല്‍.കേദലിന്റെ മാനസിക നില ശരിയല്ലന്ന് ജയില്‍ അധിക്യതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.