അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

Update: 2018-05-26 05:31 GMT
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന
Advertising

പികെ കുഞ്ഞാലിക്കുട്ടിക്ക് അനധികൃത സ്വത്ത് സമ്പാദ്യമുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി സ്വദേശി എ കെ ഷാജിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന ആരംഭിച്ചു. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേ അഡീഷണല്‍ ലീഗല്‍ അഡൈ്വസറാണ് ഇക്കാര്യം അറിയിച്ചത്.

പികെ കുഞ്ഞാലിക്കുട്ടിക്ക് അനധികൃത സ്വത്ത് സമ്പാദ്യമുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി സ്വദേശി എ കെ ഷാജിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വരവു ചെലവു കണക്കുകളിലെ അന്തരം തെളിവായി ചൂണ്ടിക്കാട്ടിയുള്ളതാണ് ഹര്‍ജി. എകെ ഷാജി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ത്വരിത പരിശോധന നടക്കുന്നുണ്ടെന്ന് ഹരജി പരിഗണിക്കവേ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ കോടതിയ അറിയിച്ചു.

വിജിലന്‍സിന്റെ ഉത്തരമേഖലാ എസ്പിയാണ് ത്വരിത പരിശോധന നടത്തുന്നത്. സമാന പരാതിയില്‍ ത്വരിത പരിശോധന നടക്കുന്നതിനാല്‍ പുതിയ ഹരജി നിലനില്‍ക്കുമോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു. കേസ് ഈ മാസം 31 ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News