തിരുവനന്തപുരത്ത് വൃദ്ധ പീഡനത്തിനിരയായി
Update: 2018-05-26 13:31 GMT
തിരുവനന്തപുരം പാറശാല വ്ലാത്താങ്കരയിൽ അറുപത്തിയഞ്ചുകാരിയെ ഇരുപത്തിയാറുകാരൻ പീഡിപ്പിച്ചു.
തിരുവനന്തപുരം പാറശാല വ്ലാത്താങ്കരയിൽ അറുപത്തിയഞ്ചുകാരിയെ ഇരുപത്തിയാറുകാരൻ പീഡിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം. മകളുടെ കുടുംബത്തിനൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. ഞായറാഴ്ച സന്ധ്യക്ക് മകള്‍ കുടുംബസമേതം പുറത്തുപോയ സമയത്താണ് അയൽവാസിയായ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിച്ചത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞതോടെ പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാവിനുവേണ്ടി അന്വേഷണം ആരംഭിച്ചു.