കൊല്ലത്ത് വൈദികന്‍ അറസ്റ്റിലായ കേസില്‍ തെളിവെടുപ്പ് നടത്തി
Update: 2018-05-26 06:46 GMT
ഫാദര്‍ ഒരു വര്‍ഷത്തിലധികം വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്
കൊല്ലം പുത്തൂരില്‍ സെമിനാരി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫാദര്‍ തോമസ് പാറക്കലിനെ കൊട്ടാരക്കര പുത്തൂരിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ നടത്തി. ഫാദര്‍ ഒരു വര്‍ഷത്തിലധികം വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. പള്ളിയില്‍ വൈദിക പഠനത്തിന് എത്തിയ തിരുവനന്തപുരം സ്വദേശിയായ പതിനാലുകാരനെ വൈദികന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന്, നാട്ടിലെത്തിയ ശേഷം പൂന്തുറ പൊലീസില്‍ കുട്ടി പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ തമിഴ്നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.