കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: മുത്തശ്ശിയെ പ്രതി ചേര്‍ക്കും

Update: 2018-05-26 08:07 GMT
കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: മുത്തശ്ശിയെ പ്രതി ചേര്‍ക്കും
Advertising

പെണ്‍കുട്ടിയെ വിക്ടര്‍ പീഡിപ്പിക്കുന്നത് മുത്തശ്ശിയായ ലതാമേരിക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു

കുണ്ടറയില്‍ 10 വയസുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചു. പെണ്‍കുട്ടിയെ വിക്ടര്‍ പീഡിപ്പിക്കുന്നത് മുത്തശ്ശിയായ ലതാമേരിക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം കുണ്ടറയിലെ 14കാരന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതി വിക്ടറിനെ നുണപരിശോധന നടത്തുന്നതിനായി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. വിക്ടറിന്‍റെ മകനെയും നുണപരിശോധനയ്ക്ക് വിധേയനാക്കും.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

Sithara - ഫായിസ ഫർസാന

contributor

Similar News