വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും സൃഷ്ടിച്ചിരുന്നതായി മോര്‍ഫിംങ് കേസ് പ്രതി

Update: 2018-05-27 05:37 GMT
Editor : Subin
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും സൃഷ്ടിച്ചിരുന്നതായി മോര്‍ഫിംങ് കേസ് പ്രതി

സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് മറ്റ് സ്ത്രീകളുമായ സൗഹൃദം ആരംഭിക്കുകയുമായിരുന്നുവെന്നാണ് ബിബീഷിന്റെ മൊഴി.

സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നതായി വടകര മോര്‍ഫിങ് കേസിലെ മുഖ്യപ്രതി ബീബീഷിന്റെ മൊഴി. ഇത്തരം വ്യാജ അക്കൌണ്ടുകളിലൂടെ ബന്ധം സ്ഥാപിച്ച് ചിത്രങ്ങള്‍ ശേഖരിച്ചും മോര്‍ഫിങ് നടത്തിയതായി ബിബീഷ് അന്വേഷണ സംഘത്തോട് സമ്മതിച്ചു.

Full View

ബിബീഷ് മോര്‍ഫിങ് നടത്തിയതായി വ്യക്തമായ നാല് ചിത്രങ്ങളും ദൃശ്യങ്ങളടങ്ങിയ സിഡിയും അന്വേഷണ സംഘം വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ബിബീഷിന്റെ തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാക്കി. സദയം സ്റ്റുഡിയോയ്ക്ക് പുറമേ പുറമേരിയില്‍ ബിബീഷ് പുതുതായി ആരംഭിച്ച സ്റ്റുഡിയോ, വാടക വീട് എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി.

Advertising
Advertising

2015 ലെ ഒരു വിവാഹ വീഡിയോവില്‍ നിന്നായിരിക്കാം ചിത്രങ്ങള്‍ ശേഖരിച്ചിരിക്കാന്‍ സാധ്യതയുള്ളതെന്നാണ് അന്വേഷണ സംഘത്തിന് പരാതിക്കാരില്‍ ഒരാള്‍ നല്‍കിയ മൊഴി. എന്നാല്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് മറ്റ് സ്ത്രീകളുമായ സൗഹൃദം ആരംഭിക്കുകയുമായിരുന്നുവെന്നാണ് ബിബീഷിന്റെ മൊഴി. ഈ സൗഹൃദം ഉപയോഗപ്പെടുത്തി കൂടുതല്‍ ചിത്രങ്ങള്‍ ശേഖരിക്കുകയും മോര്‍ഫിങ് നടത്തിയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

ഹാര്‍ഡ് ഡിസ്‌ക് സിഡാകില്‍ നടത്തുന്ന ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി വന്ന ശേഷം അന്തിമ നിഗമനത്തില്‍ എത്തിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News