സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം തന്നെ; വിധിയില്‍ ദു:ഖമുണ്ടെന്ന് മന്ത്രി

Update: 2018-05-28 02:35 GMT
Editor : Sithara
സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം തന്നെ; വിധിയില്‍ ദു:ഖമുണ്ടെന്ന് മന്ത്രി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീംകോടതി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപ തന്നെയെന്ന് സുപ്രീംകോടതി. ഈ ഫീസ് മുഴുവന്‍ സ്വാശ്രയ കോളജുകള്‍ക്കും ബാധകമാണ്. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്നും കോടതി വ്യക്തമാക്കി. 11 ലക്ഷം രൂപ ഫീസ് അനുവദിച്ചുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. വിധിയില്‍ ദുഖമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Full View

സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് 11 ലക്ഷം രൂപ ഫീസീടാക്കാന്‍ സുപ്രിം കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ഇത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് കോടതി ഇന്ന് തള്ളിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 10 ലക്ഷം രൂപ ഈടാക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഈ വര്‍ഷം 5 ലക്ഷം രൂപ മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് കോടതി പറഞ്ഞു.

Advertising
Advertising

2014-15 അധ്യായന വര്‍ഷം ഈടാക്കിയ ഫീസാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും പറ്റാത്ത സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം പ്രതീക്ഷിക്കേണ്ടെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

ആറ് ലക്ഷം രൂപ ബോണ്ടായല്ല, ബാങ്ക് ഗ്യാരണ്ടിയായി തന്നെ നല്‍കണമെന്നും കോടതി പറഞ്ഞു. വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News