ജാമ്യത്തിലിറങ്ങിയ ദിലീപ്, പൊട്ടിക്കരഞ്ഞ ധര്‍മ്മജന്‍; ആരെയും വെറുതെ വിടില്ല ഈ ട്രോളന്‍മാര്‍

Update: 2018-05-28 16:11 GMT
Editor : Jaisy
ജാമ്യത്തിലിറങ്ങിയ ദിലീപ്, പൊട്ടിക്കരഞ്ഞ ധര്‍മ്മജന്‍; ആരെയും വെറുതെ വിടില്ല ഈ ട്രോളന്‍മാര്‍

ദിലീപിന് കോടത്യം ജാമ്യം അനുവദിച്ചത് ഫാന്‍സുകാര്‍ കേട്ടത് താരത്തിന് ഓസ്കാര്‍ കിട്ടിയെന്നാണെന്ന് മറ്റൊരു ട്രോള്‍

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ ചാകര കിട്ടിയതു പോലെയായിരുന്നു ട്രോളന്‍മാര്‍ക്ക്. ജനപ്രിയ നായകന്റെ സിനിമകളുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു ഭൂരിഭാഗവും. ഇപ്പോള്‍ താരം ജാമ്യത്തിലിറങ്ങിയതോടെ അതുമായി യോജിപ്പിച്ച രസകരമായ ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. നടന്‍ ധര്‍മ്മജന്റെ പൊട്ടിക്കരച്ചിലും ആരാധകരുടെ ആവേശവും മറ്റ് നടന്‍മാരുടെ സ്വീകരണവുമൊക്കെ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. കൂളിംഗ് ഗ്ലാസ് വച്ച് പൊട്ടിക്കരഞ്ഞ ധര്‍മ്മജന്‍ ഏത് ബ്രാന്‍ഡാണ് അടിച്ചതെന്നാണ് ചിലരുടെ ചോദ്യം. ദിലീപിന് കോടത്യം ജാമ്യം അനുവദിച്ചത് ഫാന്‍സുകാര്‍ കേട്ടത് താരത്തിന് ഓസ്കാര്‍ കിട്ടിയെന്നാണെന്ന് മറ്റൊരു ട്രോള്‍.

Advertising
Advertising

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News