ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; 15 കിലോ സ്വര്‍ണം മോഷണം പോയി

Update: 2018-05-28 14:05 GMT
Editor : Sithara
ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; 15 കിലോ സ്വര്‍ണം മോഷണം പോയി

15 കിലോ സ്വർണവും 4 ലക്ഷം രൂപയും നഷ്ടപ്പെട്ടു.

തൃശൂർ ചാലക്കുടിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. 15 കിലോ സ്വർണവും 4 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

ചാലക്കുടി റയിൽവേ സ്റ്റേഷന് സമീപത്തുള്ള ഇടശ്ശേരി ഗോൾഡ് സൂപ്പർ മാർക്കറ്റിൽ ആണ് മോഷണം നടന്നത്. ഇന്നലെ ജ്വല്ലറി അവധിയായതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ജ്വല്ലറിക്ക് പുറകിലുള്ള എക്സോസ്റ്റ് ഫാൻ അഴിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഭൂഗർഭ അറ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് തുറന്നായിരുന്നു മോഷണം.

സ്ഥാപനത്തിൽ സിസിടിവി ഇല്ലാത്തതിനാൽ മോഷണത്തിൽ എത്ര പേരുണ്ട് എന്നതിനെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News