ബിഎസ്എൻഎലിന്റെ 4G സേവനം എത്തി

Update: 2018-05-28 02:42 GMT
ബിഎസ്എൻഎലിന്റെ 4G സേവനം എത്തി
Advertising

കേരളത്തിലെ ഇടുക്കി ജില്ലയിൽ പെടുന്ന അഞ്ച്‌ സ്ഥലങ്ങളിലാണ് തുടക്കത്തിൽ 4G സേവനം ലഭ്യമാവുക. വര്‍ഷാവസാനത്തോടെ..

രാജ്യത്ത് ആദ്യമായി ബിഎസ്എൻഎലിന്റെ 4G സേവനം നിലവിൽ വന്നു. കേരളത്തിലെ ഇടുക്കി ജില്ലയിൽ പെടുന്ന അഞ്ച്‌ സ്ഥലങ്ങളിലാണ് തുടക്കത്തിൽ 4G സേവനം ലഭ്യമാവുക. വര്‍ഷാവസാനത്തോടെ കേരളത്തിലാകെ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

Full View

സ്വകാര്യ മേഖലയിൽ നേരത്തെ തന്നെ 4 G സേവനം ലഭ്യമായിട്ടുണ്ടെങ്കിലും ബിഎസ്എൻഎൽ ആദ്യമായിട്ടാണ് രാജ്യത്ത് 4G സേവനം ആരംഭിച്ചത്. ഇടുക്കി ജില്ലയിലെ പെടുന്ന ഉടുമ്പൻചോല ടെലഫോൺ എക്സ്ചേഞ്ച്,ഉടുമ്പൻചോല ഠൗൺ, ചെമ്മണ്ണാർ ,കല്ലുപാലം, സേനാപതി എന്നിവടങ്ങളിലാണ് ആദ്യം 4 G സേവനം ലഭ്യമാകുന്നത്. ബി എസ് എൻ എൽ സി.എം.ഡി അനുപം ശ്രീവാസ്തവയെ ആദ്യകാൾ വിളിച്ച് 4 Gപ്ലൻ ഉദ്ഘാടനം ചെയ്തു. ബാക്കി സ്ഥലങ്ങളിൽ ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോക്ടർ പി.ടി.മാത്യു പറഞ്ഞു.

ഉപഭോക്താവിന്റെ ഒരു ലാൻഡ്‌ലൈൻ നമ്പറിലേക്കു പരിധിയില്ലാത്ത ലോക്കൽ/STD/ റോമിംഗ് കാളുകൾ വിളിക്കാൻ കഴിയുന്ന മൈബൈൽ ഹോം പ്ലാനിനും തുടക്കമായി. ഉപഭോക്താവിനു് തൻറെ ലാൻഡ്‌ലൈൻ നമ്പറിനോട് സാമ്യമുള്ള മൊബൈൽ നമ്പർ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അദ്ധ്യക്ഷ ശ്രീമതി ശോഭ കോശിയ്ക്കു `ഹോം പ്ലാൻ 67 ന്‍റെ ആദ്യ സിം നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇന്റർനാഷണൽ മൊബൈൽ പ്രീ പെയ്‌ഡ്‌ റോമിംഗ് സൗകര്യവും ബിഎസ്എൻഎൽ ആരംഭിച്ചു.

Tags:    

Similar News