എയര്‍ ഇന്ത്യാ എക്സ്‍പ്രസ് ഒരു ദിവസം വൈകി; യാത്ര ദുരിതമായി യാത്രക്കാര്‍

Update: 2018-05-28 03:34 GMT
Editor : admin
എയര്‍ ഇന്ത്യാ എക്സ്‍പ്രസ് ഒരു ദിവസം വൈകി; യാത്ര ദുരിതമായി യാത്രക്കാര്‍

തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തേണ്ട വിമാനം ഇന്ന് രാവിലെ 5.30നാണ് എത്തിയത്. ഗര്‍ഭിണിയും കുട്ടികളുമടക്കം 133 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Full View

അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്‍പ്രസ് വിമാനം ഒരു ദിവസം വൈകിയെത്തിയത് യാത്രക്കാരെ വലച്ചു. ഇന്നലെ പുലര്‍ച്ചെ എത്തേണ്ട വിമാനം ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. യന്ത്രത്തകരാര്‍ മൂലമാണ് വിമാനം വൈകിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തേണ്ട വിമാനം ഇന്ന് രാവിലെ 5.30നാണ് എത്തിയത്. ഗര്‍ഭിണിയും കുട്ടികളുമടക്കം 133 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. റമദാന്‍ വ്രതമെടുത്തവരായിരുന്നു യാത്രക്കാരിലേറെയും. വ്രതമവസാനിപ്പിച്ചപ്പോള്‍ ഒരു കുപ്പി വെള്ളവും ബ്രഡും മാത്രമാണ് അധികൃതര്‍ അനുവദിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു.

Advertising
Advertising

വിമാനത്തിന്റെ ഗ്ലാസ് പൊട്ടിയത് മൂലമാണ് പുറപ്പെടാന്‍ വൈകിയത്. എന്നാല്‍ വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള പരാതി. ഉടന്‍ പുറപ്പെടുമെന്നു അറിയിപ്പ് നല്‍കി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ തന്നെയിരുത്തി. തുടര്‍ന്ന് യാത്രക്കാര്‍ എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ചുവെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്നും തിരികെ കൊണ്ടുവന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിലിരുത്തിയെന്നുമാണ് യാത്രക്കാരുടെ പരാതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News