എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക അട്ടിമറിക്കാന്‍ ശ്രമം

Update: 2018-05-29 18:37 GMT
Editor : Sithara
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക അട്ടിമറിക്കാന്‍ ശ്രമം

എന്‍സള്‍ഫാന്‍ ദുരിതബാധിതരുടെ കരട് ലിസ്റ്റില്‍ 1856 രോഗികളെ പേരുണ്ടായിരുന്നെങ്കിലും അവസാന ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 287 പേര്‍ മാത്രം

ഏപ്രിലില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. എന്‍സള്‍ഫാന്‍ ദുരിതബാധിതരുടെ കരട് ലിസ്റ്റില്‍ 1856 രോഗികളെ പേരുണ്ടായിരുന്നെങ്കിലും അവസാന ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 287 പേര്‍ മാത്രം. ദുരിത ബാധിത പഞ്ചായത്തുകള്‍ക്ക് പുറത്തുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനവും പാലിച്ചില്ല.

Full View

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി 2017 ഏപ്രിലിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. അഞ്ച് കേന്ദ്രങ്ങളിലായി നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ 3977 രോഗികള്‍ പങ്കെടുത്തിരുന്നു. ക്യാമ്പിന് ശേഷം 1856 പേരുടെ കരട് ലിസ്റ്റാണ് വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1856 പേരില്‍ നിന്നും 278 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ലിസ്റ്റ് അട്ടിമറിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആരോപണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായി പ്രഖ്യാപിച്ച 11 പഞ്ചായത്തുകള്‍ക്ക് പുറത്തുനിന്നുള്ളവരെയും ഒടുവില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2010 മുതലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ആകെ 5848 പേരാണ് നിലവിലുള്ളത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News