ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് പിണറായിയും കോടിയേരിയും

Update: 2018-05-29 19:47 GMT
Editor : Sithara
ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് പിണറായിയും കോടിയേരിയും

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി ഭരണ പരാജയം മറച്ചുവെക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെയേും ബിജെപിയുടേയും നയങ്ങളില്‍ വ്യത്യാസമില്ലെന്ന് കോടിയേരി

ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് ജില്ലാ സിപിഎം സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി ഭരണ പരാജയം മറച്ചുവെക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെയേും ബിജെപിയുടേയും നയങ്ങളില്‍ വ്യത്യാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

Advertising
Advertising

Full View

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യവേയാണ് ബിജെപിയെയും ആര്‍എസ്എസിനേയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണമെന്ന് പിണറായി കുറ്റപ്പെടുത്തി. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മിന്റെ ശത്രുക്കളാണെന്നും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും കോടിയേരി കോട്ടയത്ത് പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞു.

16 ഏരിയകളില്‍ നിന്നായി 400 പ്രതിനിധികളാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തന്നെ തുടരാനാണ് സാധ്യത. സമ്മേളനം ജനുവരി നാലിന് സമാപിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ തോമസ് ഐസക്ക്, എം എം മണി, പി കെ ശ്രീമതി എംപി, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക വിഭാഗീയതയും കേരള കോണ്‍ഗ്രസിനോട് സ്വീകരിച്ച അടവ് നയവുമാണ് പൊതുസമ്മേളനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News