മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറിന് നേരെ അതിക്രമം

Update: 2018-05-29 22:11 GMT
Editor : Sithara
മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറിന് നേരെ അതിക്രമം
Advertising

ബൈക്കിലെത്തിയ വ്യക്തി ഭീഷണിപ്പെടുത്തി മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു

മലപ്പുറത്തും ട്രാന്‍സ്ജെന്‍ഡറിന് നേരെ അതിക്രമം. വീട്ടിലേക്ക് പോകുമ്പോള്‍ കോട്ടക്കലില്‍ വച്ച് ഒരു വ്യക്തിയില്‍ നിന്നാണ് മര്‍ദ്ദനമേറ്റത്. കോട്ടക്കല്‍ സ്വദേശിനിയായ ലയ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Full View

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് മര്‍ദ്ദനമേറ്റത്. ബൈക്കിലെത്തിയ വ്യക്തി ഭീഷണിപ്പെടുത്തി മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ലയ പറഞ്ഞു. പരുക്കേറ്റ് മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുന്‍പും ഇയാള്‍ ഇത്തരത്തില്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. അന്നും പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികളുണ്ടായില്ലെന്ന് ലയ പറയുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം പോലീസില്‍ നിന്നും ട്രാന്‍സ്ജെന്‍ഡേഴ്സിന് മര്‍ദ്ദനമേറ്റത് വിവാദമായിരുന്നു. ഇതിനിടിടെയാണ് പുതിയ സംഭവം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News