കൊല്ലത്ത് 14കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അമ്മ കസ്റ്റഡിയില്‍

Update: 2018-05-29 04:20 GMT
കൊല്ലത്ത് 14കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അമ്മ കസ്റ്റഡിയില്‍

കൊല്ലത്ത് പതിനാലുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ ചോദ്യംചെയ്യുന്നു

കൊല്ലം കുരീപ്പള്ളിയില്‍ കാണാതായ 14 വയസുകാരനെ താനാണ് കൊന്നതെന്ന് അമ്മ ജയമോള്‍ പൊലീസിന് മൊഴി നല്‍കി. മകനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമ്മയുടെ മൊഴി. മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇവരുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹം കഷ്ണങ്ങളാക്കി കത്തിച്ച നിലയിലാണ് കണ്ടെത്തിയത്.

Full View

കുരീപ്പള്ളി സ്വദേശി ജിത്തു ജോബിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയൊടെയാണ് കാണാതായത്. സ്കെയിൽ വാങ്ങാൻ പൊയ കുട്ടി തിരികെ വന്നില്ലെന്നായിരുന്നു മാതാവ് ജയമോൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീടിന് പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി. സംഭവത്തിൽ ജയമോൾക്കെതിരെ സംശയം തോന്നിയതോടെ ചാത്തന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു.

Advertising
Advertising

ചോദ്യം ചെയ്യലിൽ കുറ്റം ഏറ്റെടുത്ത ജയമോൾ കൃത്യം താൻ ഒറ്റയ്ക്ക് നടത്തിയതാണെന്നാണ് പൊലീസിന് മൊഴി നൽകിയത്. ഭർതൃ മാതാവ് ഓഹരി വിഹിതം നൽകില്ലെന്ന് ജിത്തു തർക്കിച്ചെന്നും തുടർന്നുണ്ടായ തർക്കത്തിൽ ജിത്തുവിനെ കൊലപ്പെടുത്തിയെന്നുമാണ് മൊഴി. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മകനെ കഷ്ണങ്ങളാക്കി കത്തിച്ചുവെന്നും ജയമോളുടെ മൊഴിയിലുണ്ട്.

എന്നാൽ ജയമോളുടെ മൊഴി പൂർണമായി വിശ്വസിക്കാനാകില്ലെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.

Full View
Tags:    

Similar News