കേരള യൂനിവേഴ്സിറ്റി ഭരണപ്രതിസന്ധി ഗവര്‍ണറുടെ മുന്നിലേക്ക്

Update: 2018-05-29 01:02 GMT
കേരള യൂനിവേഴ്സിറ്റി ഭരണപ്രതിസന്ധി ഗവര്‍ണറുടെ മുന്നിലേക്ക്

കേരള യൂനിവേഴ്സിറ്റി വി സി പി കെ രാധാകൃഷ്ണനാണ് ഓര്‍ഡിനന്‍സില്‍ വ്യക്തത തേടി ഗവര്‍ണറെ സമീപിച്ചത്

യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് സെനറ്റുകളുടെ കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച തര്‍ക്കം ഗവര്‍ണറുടെ മുന്നിലേക്ക്. കേരള യൂനിവേഴ്സിറ്റി വി സി പി കെ രാധാകൃഷ്ണനാണ് ഓര്‍ഡിനന്‍സില്‍ വ്യക്തത തേടി ഗവര്‍ണറെ സമീപിച്ചത്. ഭരണ സമിതികളുടെ കാലാവധി സംബന്ധിച്ച് അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Full View

സര്‍കലാശാല ഭരണ സമിതികളായ സിന്‍ഡിക്കേറ്റ് , സെനറ്റ് എന്നിവയുടെ ഘടനയും പ്രവര്‍ത്തനും സംബന്ധിച്ച സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരുന്നു. ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ നിലവിലെ സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും കാലാവധി തീര്‍ന്നെന്നാണ് ഉന്നതിവിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. എന്നാല്‍ പുതുതായി രൂപീകരിക്കുന്ന സമിതികള്‍ക്കാണ് ഓര്‍ഡിനന്‍സ് ബാധകമെന്നും നിലവിലെ ഭരണ സമിതികള്‍ അസ്ഥിരമാകുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. സിന്‍ഡിക്കേറ്റും വി സി യും തമ്മില്‍ ശീതസമരം തുടരുന്ന കേരള യൂനിവേഴ്സിറ്റിയിലും ഇത് പ്രശ്നമായി. ഭരണ സമിതികള്‍ അസ്ഥിരപ്പെടുന്ന രീതിയിലാണ് ഓര്‍ഡിനന്‍സെന്ന നിലപാട് വി സി സ്വീകരിച്ചതോടെ വി സി യുമായി ഏറ്റുമുട്ടിയിരുന്ന സിന്‍ഡിക്കേറ്റംഗങ്ങള്‍ കുരുക്കുലായി.

Advertising
Advertising

ഇതിനിടെ യൂനിവേഴ്സിറ്റിയിലെ നിയമോപദേശകന്‍ സമിതികളുടെ കാലാവധി അവസാനിച്ചില്ലെന്ന റിപ്പോര്‍ട്ട് യൂനിവേഴ്സിറ്റിക്ക് നല്‍കി. സിന്‍ഡിക്കേറ്റംഗങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയെന്നും ആരോപണുണ്ട്. ഈ സാഹചര്യത്തിലാണ് വ്യക്തതതേടി വി സി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവത്തെ സമീപിച്ചത്. ഗവര്‍ണര്‍ തീരുമാനമെടുക്കുമോ ഫയല്‍ ഉന്നതവിദ്യാഭ്യാസ വുകുപ്പിന് വിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം നിയമനപ്രശ്നം മുന്‍ നിര്‍ത്തി വി സിക്കെതിരെ സമരം ശക്തമാക്കികൊണ്ടിരുന്ന സിന്‍ഡിക്കേറ്റംഗങ്ങള്‍ ഇപ്പോള്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍കഴിയുമോ എന്ന ശ്രമത്തിലാണ്. മറ്റു യൂനിവേഴ്സിറ്റികളിലും ഈ ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News