പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കവർച്ച കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍.
കാസർഗോഡ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കവർച്ച കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് രണ്ടാനച്ഛന്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു. പെണ്‍കുട്ടി കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുമ്പള സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കാസര്‍കോട്ട് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പിന്നീട് പരവനടക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.