പ്രചാരണം സജീവമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത്

Update: 2018-05-30 15:34 GMT
പ്രചാരണം സജീവമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത്
Advertising

കോണ്‍ഗ്രസ് നേതാക്കളെല്ലാം ജില്ലയിലുള്ള സാഹചര്യത്തില്‍ കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗം മലപ്പുറത്ത് നടന്നു

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മികച്ച ഭൂരിപക്ഷം നേടിക്കൊടുക്കാനായി പ്രവര്‍ത്തനത്തില്‍ നേതാക്കള്‍ സജീവമാകാന്‍ കെ പി സി സി രാഷ്ട്രീയ കാര്യസമിതിയില്‍ തീരുമാനം. ലീഗുമായി തര്‍ക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തകരെ സജീവമായി പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശവും രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്നു. ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും ആരോഗ്യ പ്രശ്നങ്ങളാല്‍ മുന്‍ കെ പി സിസി പ്രസിഡന്റ് വി എം സുധീരനും യോഗത്തിനെത്തിയില്ല.

Full View

ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെല്ലാം ജില്ലയിലുള്ള സാഹചര്യത്തിലായിരുന്നു കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗം മലപ്പുറത്ത് നടത്താന്‍ തീരുമാനിച്ചത്. കെ പി സി സി പ്രസിഡന്റ് ആയി ചുമതലയേറ്റശേഷം എം എം ഹസന് പങ്കെടുത്ത ആദ്യ രാഷ്ട്രീയ കാര്യ സമതി യോഗത്തില്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചയായി.

യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ലീഗുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ പ്രത്യേകം ശ്രദ്ധ നല്‍കും. പാര്‍ട്ടിയുടെ അഭിമാന പ്രശ്നമായി കണ്ട് ഈ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളെ കൂടി മലപ്പുറത്ത് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം....

Tags:    

Similar News