വീക്ഷണം പത്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായെന്ന് കേന്ദ്രം

Update: 2018-05-30 08:29 GMT
Editor : Muhsina
വീക്ഷണം പത്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായെന്ന് കേന്ദ്രം

കോണ്‍ഗ്രസിന്റെ മുഖ പത്രമായ വീക്ഷണം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാല്‍ അംഗീകാരം റദ്ദാക്കപ്പെട്ട കമ്പനികളുടെ ലിസ്റ്റില്‍ വീക്ഷണവും..

കോണ്‍ഗ്രസിന്റെ മുഖ പത്രമായ വീക്ഷണം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാല്‍ അംഗീകാരം റദ്ദാക്കപ്പെട്ട കമ്പനികളുടെ ലിസ്റ്റില്‍ വീക്ഷണവും ഉള്‍പ്പെടുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, പ്രവാസി വ്യവസായി എം എ യൂസുഫലി അടക്കം 1.6 ലക്ഷം ഡയറക്ടര്‍മാരെ അയോഗര്യാക്കിയതായും കോര്‍പ്പറേറ്റ് മന്ത്രാലയം പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ ഉമ്മന്‍ ചാണ്ടി, എംഎ യൂസുഫലി എന്നിവരെയും സമാന സാഹചര്യത്തില്‍ അയോഗ്യരാക്കിയതായി രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്താകെ 1.6 ലക്ഷം ഡയറക്ടര്‍മാരെയാണ് ഇത്തരത്തില്‍ അയോഗ്യരാക്കിയത്.

Advertising
Advertising

Full View

കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരില്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്ത കമ്പനികളെയാണ് ഷെല്‍ കന്പനികളുടെ ലിസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിലാണ് വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ്, നോര്‍ക്ക റൂട്ട്സ് എന്നീ കമ്പനികളുള്ളത്. ഈ കമ്പനികളുടെ അംഗീകാരം റദ്ദാക്കിയതായും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരെ അയോഗ്യരാക്കിയതായും കോര്‍പ്പേറേറ്റ് മന്ത്രാലയം പുറത്ത് വിട്ട രേഖകള്‍ പറയുന്നു. ഇത് പ്രകാരം, വീക്ഷണം ഡയറക്ടര്‍മാരായ രമേശ് ചെന്നിത്തല, വിഎം സുധീരന്‍, പി തങ്കച്ചന്‍, ബെന്നി ബെഹ്നാന്‍, പിടി തോമസ്, ഷാനവാസ് ഇബ്രാഹിംകുട്ടി എന്നവരെ അയോഗ്യരാക്കിയതായും രേഖകള്‍ പറയുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം റദ്ദാക്കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി എന്നിവരുള്‍പ്പെടെ നോര്‍ക്കയുടെ പതിനൊന്ന് ഡയറക്ടര്‍മാരെയും 2013ലെ കമ്പനീസ് ആക്ട് പ്രകാരം അയോഗ്യരാക്കിയതായും കോര്‍പ്പറേറ്റ് മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 12000 ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വികെ ശശികലയാണ് ഇതില്‍ പ്രധാനം, ശശികലയുടെ പേരിലുള്ള നാല് കമ്പനികളാണ് ഷെല്‍ കമ്പനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News