വയനാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ടോള്‍ പിരിവ് പുനരാരംഭിച്ചു; പ്രതിഷേധം ശക്തം

Update: 2018-05-31 07:12 GMT
Editor : Sithara
വയനാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ടോള്‍ പിരിവ് പുനരാരംഭിച്ചു; പ്രതിഷേധം ശക്തം

സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ പാതയിലെ അതിര്‍ത്തിയായ താളൂരില്‍ 25 വര്‍ഷമായി ഉണ്ടായിരുന്ന ടോള്‍പിരിവ് രണ്ട് മാസം മുമ്പ് നിര്‍ത്തിയിരുന്നു.

വയനാട്ടില്‍ തമിഴ്‌നാട് അതിര്‍ത്തിയായ താളൂരില്‍ ടോള്‍ പിരിവ് പുനരാരംഭിച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളുടെ വാഹനങ്ങളും ടൌണിലേക്ക് തിരിക്കാന്‍ ചെക്‌പോസ്റ്റ് വഴി കടക്കുന്ന ബസുകളും ഉള്‍പ്പടെ ടോള്‍ നല്‍കണമെന്ന നിബന്ധനയാണ് വിവാദമാകുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് റോഡുപരോധം ഉള്‍പ്പടെയുള്ള സമരത്തിലേക്ക് നീങ്ങുകയാണ് നാട്ടുകാര്‍

Advertising
Advertising

Full View

സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ പാതയിലെ കേരള തമിഴ്നാട് അതിര്‍ത്തിയായ താളൂരില്‍ 25 വര്‍ഷമായി ഉണ്ടായിരുന്ന ടോള്‍പിരിവ് രണ്ട് മാസം മുമ്പ് നിര്‍ത്തിയിരുന്നു. നീലഗിരി കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ടോള്‍ പുനരാരംഭിച്ചപ്പോഴാണ് ചെക്‌പോസ്റ്റ് കടക്കുന്ന എല്ലാ കേരള വാഹനങ്ങള്‍ക്കും പിരിവ് നിര്‍ബന്ധമാക്കിയത്. മുമ്പ് ടോള്‍ നിലവിലുണ്ടായിരുന്നപ്പോഴും താളുര്‍ ടൗണിലേക്കെത്തുന്ന വാഹനങ്ങള്‍ക്കും പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും ടോള്‍ നല്‍കേണ്ടിയിരുന്നില്ല. ഇപ്പോള്‍ താളൂര്‍ ടൗണിലെത്തി തിരിക്കുന്ന ബസുകളില്‍ നിന്നും ഇരുചക്ര വാഹനങ്ങളില്‍ നിന്നും വരെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി ടോള്‍ പിരിക്കുന്നത് കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

ചെക്‌പോസ്റ്റിനിപ്പുറത്ത് കേരളത്തിന്റെ പുറമ്പോക്ക് ഭൂമിയിലാണ് ഇപ്പോള്‍ ബസുകള്‍ തിരിക്കുന്നത്. എന്നാല്‍ ഇവിടെ കേരളത്തിന്റെ സ്ഥലത്ത് സ്ഥാപിച്ച തമിഴ് നാടിന്റെ അറിയിപ്പ് ബോര്‍ഡില്‍ ബസ് തട്ടിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചു. രണ്ട് സംസ്ഥാനങ്ങളാണെങ്കിലും ഇരുഭാഗത്തും താമസിക്കുന്നതിലധികവും മലയാളികളാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News