നിപ വൈറസ് ബാധ: എയിംസിലെ വിദഗ്ധ സംഘം ഇന്ന് ‌കോഴിക്കോട്ടെത്തും

Update: 2018-05-31 05:47 GMT
നിപ വൈറസ് ബാധ: എയിംസിലെ വിദഗ്ധ സംഘം ഇന്ന് ‌കോഴിക്കോട്ടെത്തും

വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്രയില്‍ പരിശോധന നടത്തും

നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയിംസിലെ വിദഗ്ധസംഘം ഇന്ന് കോഴിക്കോട്ടെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്രയില്‍ സംഘം സന്ദര്‍ശനം നടത്തും. 15 പേരാണ് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇവരില്‍ മൂന്ന് പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

നിപ വൈറസ് സ്ഥിരീകരിച്ച സ്ഥലത്ത് കൂടുതല്‍ പരിശോധനക്കായാണ് എയിംസിലെ വിദഗ്ധസംഘമെത്തുന്നത്. പന്തിരിക്കരയിലും ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തും. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികളും സംഘം വിലയിരുത്തും. ഇതിനൊപ്പം തന്നെ എന്‍എസ്ഡിസിയിലെ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡിലെ ഡയറക്ടര്‍ ഡോ. പി രവീന്ദ്രനും ഡോ നവീന്‍ ഗുപ്തയുമടങ്ങുന്ന സംഘവും കോഴിക്കോട്ടെത്തും.

Advertising
Advertising

Full View

വവ്വാലില്‍ നിന്നാണ് വൈറസ് പടര്‍ന്നെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനക്കായി കേന്ദ്ര മൃഗപരിപാലനസംഘവും ഇന്നെത്തും. വവ്വാലില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കൂടുതല്‍ പേരിലേക്ക് അസുഖം പടരാതിരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Tags:    

Similar News