സിപിഎം -സിപിഐ പോര് മുറുകുന്നു; എംഎം മണിക്കെതിരെ തിരിച്ചടിച്ച് കെകെ ശിവരാമന്‍

Update: 2018-06-01 01:54 GMT
Editor : Muhsina
സിപിഎം -സിപിഐ പോര് മുറുകുന്നു; എംഎം മണിക്കെതിരെ തിരിച്ചടിച്ച് കെകെ ശിവരാമന്‍

കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്‍റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം സിപിഐ പോര് മുറുകുന്നു. സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ..

കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്‍റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം സിപിഐ പോര് മുറുകുന്നു. സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. എംഎം മണി കയ്യേറ്റത്തിന്‍റെ വക്താവായി മാറിയെന്നും, കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയത്തിന്‍റെ ആളുകളല്ല സിപിഐയെന്നും ശിവരാമന്‍ തറുന്നടിച്ചു.

Advertising
Advertising

Full View

കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്‍റെ റദ്ദാക്കിയ ഭൂമിയെച്ചൊല്ലി സിപിഎം സിപിഐ പരസ്യവാക്പോര് തുടരുകയാണ്. ഇന്നലെ കട്ടപ്പനയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉത്ഘാടനവേദിയിലാണ് സിപിഐയെയും ജില്ലാ സെക്രട്ടറി ശിവരാമനെയും കടന്നാക്രമിച്ച് മന്ത്രി എംഎം മണി രംഗത്തെത്തിയത്. തോമസ് ചാണ്ടിയുടെ രാജിവിഷയത്തിലും, മാധ്യമങ്ങളെ സെക്രട്ടറിയേറ്റിനു പുറത്ത് നിര്‍ത്തിയതിലും സിപിഐ നടത്തിയ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും എംഎം മണി പറഞ്ഞു. ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനായിരുന്നു. ഇതില്‍ സിപിഐ പ്രതിഫലംപറ്റിയെന്നുമാണ് എംഎം മണി ആരോപിച്ചിരുന്നു.

കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയം സിപിഐയ്ക്കില്ല. കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ എംഎം മണി രംഗത്തുവരും. ഇത് കയ്യേറ്റക്കാരെ സഹായിക്കാനെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ വ്യക്തമായ നിലപാട് സിപിഐയ്ക്കുണ്ടെന്നും ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ തുറന്നടിച്ചു.

ഭൂവിഷയങ്ങളില്‍ ഇടുക്കിയിലെ സിപിഎം സിപിഐ പോര് ദിനംപ്രതി വഷളാകുകയാണ്. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും ഇപ്പോഴുണ്ടായ വിള്ളലിന്‍റെ വ്യാപ്തി വ്യക്തമാകാന്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News