മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും ഇന്ന് ചെങ്ങന്നൂരില്‍

Update: 2018-06-01 05:31 GMT
മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും ഇന്ന് ചെങ്ങന്നൂരില്‍

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവും ഇന്ന് പ്രചരണത്തിനെത്തും. യുഡിഎഫിന് വോട്ട് ചോദിച്ച് കെ എം മാണിയും ഇന്ന് മണ്ഡലത്തില്‍ എത്തുന്നുണ്ട്.

Full View

വി എസ് അച്യുതാനന്ദൻ വന്നതിന്‍റെ ഊര്‍ജ്ജം പ്രവര്‍ത്തകരില്‍ നിന്ന് വിട്ടുമാറുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തുന്നത്. ഇന്നും നാളെയുമായി 11 പൊതുയോഗങ്ങളിലാണ് പിണറായി പങ്കെടുക്കുന്നത്. ബുധനൂര്‍ പഞ്ചായത്തിലെ എണ്ണയ്ക്കാട് നിന്നാണ് മുഖ്യമന്ത്രിയുടെ പ്രചരണം ആരംഭിക്കുന്നത്. ഇന്ന് ആറ് പൊതുയോഗങ്ങളില്‍ പിണറായി പങ്കെടുക്കും.

Advertising
Advertising

പ്രചരണത്തില്‍ സജീവമല്ലെങ്കിലും മണ്ഡലത്തില്‍ സജീവമായി ‌സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാര്‍ട്ടി യോഗങ്ങളിലും മറ്റുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പന്ന്യൻ രവീന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ, ആർ. ബാലകൃഷ്ണപിള്ള തുടങ്ങി ഘടകകക്ഷി നേതാക്കളും സജീവം. എ കെ ആന്റണിയാണ് അവസാന ലാപിൽ യുഡിഎഫിന്റെ സ്റ്റാർ ക്യാംപൈനർ. ഇന്നലെ നാല് പൊതുയോഗങ്ങളില്‍ പങ്കെടുത്ത എ കെ ആന്‍റണി ഇന്ന് വൈകിട്ട് മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്

കുടുംബ യോഗങ്ങളുമായി ഉമ്മൻ ചാണ്ടിയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രമേശ് ചെന്നിത്തലയും എം.എം.ഹസ്സനും. യുഡിഎഫിന് പിന്തുണയുമായി കെ.എം.മാണിയും ഇന്ന് പ്രചരണത്തിനിറങ്ങും. വിവാദ പരാമർങ്ങൾ കൊണ്ട് ശ്രദ്ധേയനായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് ഇന്ന് എന്‍ഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനെത്തുന്നുണ്ട്.

Tags:    

Similar News