ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണമില്ല

Update: 2018-06-01 08:12 GMT
ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണമില്ല
Advertising

സുകേശന്‍റെ റിപ്പോര്‍ട്ട് തളളിക്കളഞ്ഞ് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാന്ദന്‍റെ അഭിഭാഷകന്‍.....

Full View

ബാര്‍ക്കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വിജിലന്‍സ്. കെഎം മാണിക്ക് ക്ലീന്‍ചീറ്റ് നല്‍കി എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ നിലപാട് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ എതിര്ത്തു.കേസ് അടുത്തമാസം പതിനാറിന് വീണ്ടും പരിഗണിക്കും.

ബാര്‍ക്കോഴക്കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കോടതിയിലെടുത്ത സമാന നിലപാട് തന്നെയാണ് വിജിലന്‍സ് കേസ് പരിഗണിച്ചപ്പോള്‍ കോടതിയിലെടുത്തത്.നിലവിലെ സാഹചര്യത്തില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും കോടതിയെ അറിയിച്ചു.മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ്പി ആര്‍ സുകേശന്‍റെ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉറച്ച് നില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ സി സി അഗസ്റ്റിന്‍ വിജിലന്‍സിന് വേണ്ടി നിലപാടെടുത്തു.

കേസിലെ ഹര്‍ജിക്കാരാനായ വി.എസ് അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്ത്ത് രംഗത്ത് വന്നു.തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് കെഎം മാണിക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു വി.എസിന്‍റെ നിലപാട്.ഇതിനെ എതിര്‍ത്ത് ബിജെപിയുടെ അഭിഭാഷകന്‍ രംഗത്ത് വന്നത് കോടതിക്കുള്ളില്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനും കാരണമായി.കേസ് അടുത്തമാസം പതിനാറിന് കോടതി വീണ്ടും പരിഗണിക്കും.

Tags:    

Similar News