ബലിപെരുന്നാള്‍ സെപ്‍തംബര്‍ 12 ന്

Update: 2018-06-02 23:55 GMT
ബലിപെരുന്നാള്‍ സെപ്‍തംബര്‍ 12 ന്

കോഴിക്കോട് കപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി

കോഴിക്കേട് കാപ്പട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ (03-09-2016 ശനി) ദുൽഹിജ് ഒന്ന് ആയിരിക്കുമെന്നും ഇതനുസരിച്ച് സെപ്‍തംബര്‍ തിങ്കൾ ബലി പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ,സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു

സൗദിയിലും ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം അറഫ ദിനം സെപ്റ്റംബര്‍ 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ തിങ്കളാഴ്ചയുമായിരിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് സെപ്റ്റംബര്‍ 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കും. സെപ്റ്റംബര്‍ 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും.

Tags:    

Similar News