ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Update: 2018-06-03 02:26 GMT
Advertising

കേസ് അട്ടമറിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍റെ ഹരജി പരിഗണിച്ചാണ് കോടതി നിര്‍ദേശം

Full View

ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവ്.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി സുകേശന്‍റെ ഹര്ജിയിലാണ് തീരുമാനം.വിജിലന്‍സ് ഡയറക്ടറായിരുന്ന എഡിജിപി ശങ്കര്‍ റെഢി കേസ് അട്ടിമറിച്ചെന്ന ഗുരുതര ആരോപണം സുകേശന്‍ കോടതിയെ അറിയിച്ചു.

ബാര്‍ക്കോഴക്കേസില്‍ സമാനതകളില്ലാത്ത നടപടികളാണ് കോടതിയില്‍ അരങ്ങേറിയത്.എഡിജിപി ശങ്കര്‍ റെഢിക്കെതിരെ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ആരോപണം സുകേശന്‍ ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചു.കെ.എം മാണിക്കെതിരെ കുറ്റപത്രം റിപ്പോര്‍ട്ട് ശങ്കര്‍ റെഢി അട്ടിമറിച്ചുവെന്നതാണ് പ്രധാന ആക്ഷേപം.മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് ഡയറിയില്‍ ക്യത്യമം കാട്ടിയെന്നും,മാണിക്കെതിരായ തെളിവുകള്‍ തിരസ്ക്കരിക്കാന്‍ നിര്‍ബന്ധച്ചന്നും അറിയിച്ചു.ഈ സാഹചര്യത്തില്‍ മാണിയെ കുറ്റവിമുക്തനാക്കിയ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമായിരുന്നു സുകേശന്‍ ഉന്നയിച്ചത്.

കോടതി കേസ് പരിഗണിച്ചയുടന്‍ തന്നെ സുകേശന്‍റെ ഹര്‍ജി അംഗീകരിച്ച് ബാര്‍ക്കോഴക്കേസില്‍ രണ്ടാമതും തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടു.കേസ് കൂടുതല്‍ അന്വേഷിക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ അവകാശം അംഗീകരിക്കുന്നവെന്ന പരാമര്‍ശം നടത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പക്ഷെ നിലവിലെ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവിയായ ശങ്കര്‍ റെഢിക്കതിരെ സുകേശന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് കോടതി പരാമര്‍ശങ്ങളൊന്നും നടത്തിയില്ല .കേസ് ആര് അന്വേഷിക്കണമെന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉടന്‍ തീരുമാനം എടുക്കും.

Tags:    

Similar News