ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; കേസെടുക്കണമെന്ന് പി ജയരാജന്‍ 

Update: 2018-06-03 10:31 GMT
ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; കേസെടുക്കണമെന്ന് പി ജയരാജന്‍ 

ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍

ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. വി.മുരളീധരന്‍ അടക്കമുളള നേതാക്കള്‍ ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും ജയരാജന്‍ ആരോപിച്ചു. ബി.ജെ.പി ആര്‍.എസ്.എസ് അക്രമത്തിനെതിരെ ഈ മാസം ഒന്‍പതിന് സി.പി.എം നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി രക്തസാക്ഷി കുടുംബങ്ങളെയും അക്രമത്തില്‍ പരിക്കേറ്റവരെയും ഉള്‍പ്പെടുത്തി കണ്ണൂരില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News