നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

Update: 2018-06-03 16:00 GMT
Editor : Jaisy
നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും
Advertising

പൂർണ്ണമായും നിയമനിർമ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനം 12 ദിവസമാണ് ചേരുക

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനം 12 ദിവസമാണ് ചേരുക. 17 ഓർഡിനൻസുകളും വിവിധ ഭേദേഗതി ബില്ലുകളും സഭയിൽ അവതരിപ്പിക്കും. ബഡ്ജറ്റിന്റെ ഉപധനാഭ്യർത്ഥനകളുടെ ചർച്ചയും വോട്ടെടുപ്പും 13 ന് നടക്കും. പതിനാലാം കേരള നിയമ സഭയുടെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പേരിൽ ആഘോഷ പരിപാടി ജൂലൈയിൽ നടത്തുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News