ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്കരണ കാമ്പയിനുമായി ഫലസ്തീന്‍ സമാധാന സംഘം ഇന്ത്യയില്‍
ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണന്ന് പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് മരിയന്‍ മന്തോവാനി മീഡിയവണിനോട് പറഞ്ഞു
ഇസ്രയേല്‍ ഉല്‍പന്നങ്ങളുടെ ബഹിഷ്കരണവും ഇസ്രയേലുമായുള്ള നിസഹകരണവും ശക്തിപ്പെടുത്താനുളള കാമ്പയിനുമായി ഫലസ്തീന്‍ സമാധാന സംഘാംഗങ്ങള്‍ ഇന്ത്യയില്‍. ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണന്ന് ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് മരിയന്‍ മന്തോവാനി മീഡിയവണിനോട് പറഞ്ഞു.
ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം 50 ാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ ഇസ്രയേല്‍ വിരുദ്ധ കാമ്പയിന്‍ ശക്തമാക്കേണ്ട സാഹചര്യമാണെന്ന് മരിയന്‍ മന്തോവാനി പറഞ്ഞു. ബഹിഷ്കരണം തന്നെയാണ് പ്രധാന ആയുധം. ലോകത്തിലെ പ്രധാന ശക്തിയായി മാറികൊണ്ടിരിക്കുന്ന ഇന്ത്യക്ക് അതില്‍ വലിയ പങ്കുണ്ട്. ഫലസ്തീനികളുടെ ദുരിത ജീവിതത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും മരിയന്‍ ഓര്‍മിപ്പിച്ചു. ഈ സാഹചര്യത്തിലും പ്രതീക്ഷ വിടാതെ തന്നെയാണ് ഫലസ്തീനികളും അവരെ അനുകൂലിക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും മരിയന്‍ പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളുമായുള്ള ആശയവിനിമയമാണ് മരിയനും സംഘവും ലക്ഷ്യമിടുന്നത്. ഗോവയില്‍ നടന്ന പീപ്പീള്‍ ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മരിയന്‍ മന്തോവാനി ഇന്ത്യയിലെത്തിയത്.