സികെ വിനീതിന് സര്‍ക്കാര്‍ ജോലി

Update: 2018-06-04 15:31 GMT
Editor : admin
സികെ വിനീതിന് സര്‍ക്കാര്‍ ജോലി
Advertising

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ അസിസ്റ്റന്റായാണ് നിയമനം. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് വിനീതിനെ നിയമിക്കുക.

രാജ്യാന്തര ഫുട്ബോള്‍ താരം സി കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ അസിസ്റ്റന്റായാണ് നിയമനം. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് വിനീതിനെ നിയമിക്കുക. ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനത്തിന് അംഗീകാരം നല്‍കി. ഏജീസ് ഓഫീസില്‍ അകൌണ്ടന്റായിരുന്ന സി കെ വിനീതിനെ ഹാജരില്ലെന്ന കാരണത്താല്‍ പിരിച്ചുവിട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനനുസരിച്ചാണ് ജോലി നല്‍കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News