കലാപത്തിന്‍റെ പേരിലെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

Update: 2018-06-04 06:26 GMT
കലാപത്തിന്‍റെ പേരിലെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

കലാപം ഉണ്ടാക്കുന്നതിന്‍റെ പേരില്‍ ഒരു സംഘടനയെ നിരോധിക്കുകയാണെങ്കില്‍ ആദ്യം ആര്‍എസ്എസിനെ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കലാപം ഉണ്ടാക്കുന്നതിന്‍റെ പേരില്‍ ഒരു സംഘടനയെ നിരോധിക്കുകയാണെങ്കില്‍ ആദ്യം ആര്‍എസ്എസിനെ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സംഘടനയെയും നിരോധിക്കേണ്ടതില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കാര്യത്തിലും സര്‍ക്കാരിന് ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന വാസ്ത വിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News